|    May 27 Sat, 2017 2:13 am
FLASH NEWS

രാജ്യത്ത് ജാതിവിവേചനം തിരികേ കൊണ്ടുവരാന്‍ ബോധപൂര്‍വ ശ്രമം: മുഖ്യമന്ത്രി

Published : 13th October 2016 | Posted By: SMR

കളമശ്ശേരി: മതനിരപേക്ഷത നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് എല്ലാ ജനങ്ങളും സൗഹൃദത്തിലാണ് ജീവിക്കുന്നതെന്നും എന്നാല്‍, അടുത്ത കാലത്തായി ജാതിവിവേചനം തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടപ്പള്ളി ടോള്‍ എകെജി സ്മാരക ഗ്രന്ഥശാലയുടെ 38ാം വാര്‍ഷികവും പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് പേരിന്റെ വാലായി ജാതിപ്പേര് ഉപയോഗിച്ചിരുന്നത് പലരും അന്ന് ഉപേക്ഷിച്ചെങ്കില്‍ ഇപ്പോള്‍ അത് തിരിച്ചുകൊണ്ടുവരാന്‍ പുതുതലമുറയിലെ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് വലിയ വിപത്ത് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നവരാണ് കേരളത്തില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്നത്. ജാതിവിവേചനത്തിനെതിരേ ശക്തമായ നേതൃത്വം നല്‍കിയ ആളായിരുന്നു എ കെജി.
അദ്ദേഹത്തിന്റെ ആദ്യസമരം തന്നെ ജാതിവിവേചനത്തിനെതിരായിരുന്നു. ജന്മിമാരുടെ മുമ്പില്‍ നിസ്സഹായ രായിരുന്ന സാധാരണ ജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതില്‍ പ്രധാനിയായിരുന്നു എകെജിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രഫ. എം തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
പ്രഫ. കെ വി തോമസ് എംപി, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, മുന്‍ എംപിമാരായ കെ ചന്ദ്രന്‍പിള്ള, പി രാജീവ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസൈന്‍, മുന്‍ എംഎല്‍എ എ എ യൂസഫ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day