|    Mar 28 Tue, 2017 8:03 am
Home   >  Pravasi  >  Gulf  >  

രാജ്യത്ത് ചൂട് 47 ഡിഗ്രിയിലെത്തും

Published : 10th July 2016 | Posted By: sdq

ദോഹ: അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെ ചൂട് 47 ഡിഗ്രയിലെത്താന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. ദോഹ സിറ്റിയിലായിരിക്കും ഇത്രയും ചൂട് അനുഭവപ്പെടുക. ഇന്നുമുതല്‍ ചെവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഈ ദിവസങ്ങളില്‍ 3 മുതല്‍ 4 ഡിഗ്രിവരെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചില ഭാഗങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ ആവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദൂരക്കാഴ്ചകള്‍ മങ്ങാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കടലില്‍ പോവുന്നവര്‍ ശ്രദ്ധിക്കണമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day