|    Oct 19 Fri, 2018 4:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യത്ത് എഴുത്തും അഭിപ്രായങ്ങളും സാധ്യമാവാത്ത അവസ്ഥ : യു എ ഖാദര്‍

Published : 11th September 2017 | Posted By: fsq

 

പാലക്കാട്: സാഹിത്യകാരന്‍മാര്‍ക്ക് സുരക്ഷയും പോലിസ് കാവലും ഏര്‍പ്പെടുത്തേണ്ട അവസ്ഥ ദയനീയമെന്ന് എഴുത്തുകാരന്‍ യു എ ഖാദര്‍. പുതിയ ഭാരതത്തിലെ വാര്‍ത്തകള്‍ ഭീതിജനകമാണ്. സ്വതന്ത്രമായ എഴുത്തും അഭിപ്രായങ്ങളും സാധ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. എഴുത്തുകാര്‍ ഒരുമിച്ചു വിചാരിച്ചാലേ ഇത്തരം അവസ്ഥകള്‍ മറികടക്കാന്‍ കഴിയൂ- ഖാദര്‍ പറഞ്ഞു. 10ാമത് ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് പബ്ലിക് ലൈബ്രറിയില്‍ സമ്മേളനത്തില്‍ യു കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ആഷാ മേനോന്‍, രാജേഷ് മേനോന്‍, ആര്‍ രാധാകൃഷ്ണന്‍, പത്മദാസ്, ഉദയശങ്കര്‍, ഇ ജയചന്ദ്രന്‍, പി എ വാസുദേവന്‍ സംസാരിച്ചു. ഡോ. ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss