|    Jul 21 Fri, 2017 6:19 am
FLASH NEWS

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: എസ്ഡിപിഐ

Published : 27th October 2015 | Posted By: SMR

നെന്മാറ: ഇഷ്ട ഭക്ഷണം കഴിക്കാനോ പുസ്തകം വായിക്കാനോ വിമര്‍ശിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിക്കാതെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടമാടുന്നതെന്നും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്. നെന്മാറ അടിപ്പെരണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വെട്ടിയും കുത്തിയും തടയുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അടിപെരണ്ടയില്‍ എസ്ഡിപിഐ അയിലൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിലേയും കണ്ണൂരിലേയും പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്നത് അടിപ്പെരണ്ടയിലും നടത്താനുള്ള ശ്രമത്തിന് പോലിസും കാഴ്ചക്കാരാവുകയും നിസംഗ മനോഭാവം സ്വീകരിക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ ജനങ്ങള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നുള്ള തിരിച്ചറിവ് വേണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോടതി ഇടപെട്ടിട്ടും പോലിസിലെ ഒരു വിഭാഗം ഇപ്പോഴും ഖദറിട്ടവരെ തോല്‍പ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെന്മാറ മണ്ഡലം പ്രസിഡന്റ് ഹുസയ്‌നാര്‍ അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ജലീല്‍ സഖാഫി, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ ജലീല്‍, ജില്ലാ സെക്രട്ടറി ഉമ്മര്‍ അത്തിമണി, വൈസ് പ്രസിഡന്റ് സക്കീ ര്‍ ഹുസൈന്‍, നെന്മാറ മണ്ഡലം സെക്രട്ടറി മണ്‍സൂര്‍, അടിപെരണ്ട പഞ്ചായത്ത് കമ്മിറ്റിയംഗം അബ്ദുള്‍ സലാം, ഇസ്ഹാക്ക് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക