|    Apr 23 Mon, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്തെ 94 നഗരങ്ങൡ വായുമലിനീകരണം രൂക്ഷം: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ 94 നഗരങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അഞ്ചുവര്‍ഷമായി തൃപ്തികരമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഈ നഗരങ്ങളില്‍ മിക്കവയും 1990 മുതല്‍ ഉയര്‍ന്ന വായുമലിനീകരണ പട്ടികയില്‍ സ്ഥാനംപിടിച്ചവയാണ്. നഗരങ്ങളെ വായുമലിനീകരണ മുക്തമാക്കാന്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ ശ്രമിട്ടില്ലെന്നും ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച ലോകത്തില്‍ അതീവ ഗുരതരാവസ്ഥയില്‍ മലിനീകരണം അനുഭവപ്പെടുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ 10 എണ്ണം ഇന്ത്യയിലാണ്. ഇതും കേന്ദ്ര മലിനീകരണ ബോര്‍ഡിനെയോ ഭരണാധികാരികളെയോ അസ്വസ്ഥമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡല്‍ഹി, കാന്‍പൂര്‍, ലഖ്‌നോ, വാരണാസി നഗരങ്ങള്‍ രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഇതൊഴിവാക്കാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. വായുമലിനീകരണം കുട്ടികളില്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് 2003ല്‍ ചിത്തരജ്ഞന്‍ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനങ്ങള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് കുറയ്ക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിച്ച നടപടി. എന്നാല്‍, ഇവ പരിശോധിക്കാന്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സംവിധാനം വളരെ അപര്യാപ്തമായിരുന്നുവെന്ന് ബോര്‍ഡിന്റെ എയര്‍ ലബോറട്ടറി അഡീഷനല്‍ ഡയറക്ടര്‍ ദീപാങ്കര്‍ സാഹ പറഞ്ഞു. ന്യായപീഠവും ജനങ്ങളും സമ്മര്‍ദം ചെലുത്തുമ്പോള്‍ മാത്രമാണ് അധികൃതര്‍ മലിനീകരണത്തിനെതിരേയുള്ള നടപടി തുടങ്ങുന്നത്.
ഇതിനുവേണ്ടി ഒരു ദേശീയ നയം ഇല്ല. സര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ മലിനീകരണത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് പാലിക്കണമെന്ന ഒരു നിബന്ധന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല ശാസ്ത്ര പരിസ്ഥിതി കേന്ദ്രത്തിന്റെ ശുദ്ധവായു പരിപാടിയുടെ തലവന്‍ അനുമിത റോയ് ചൗധരി അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബുള്ളറ്റിനുകളില്‍ പതിവായി ഫരീദാബാദ്, ആഗ്ര, കാന്‍പൂര്‍, ലഖ്‌നോ നഗരങ്ങളിലെ അപടകരമായ നിരക്ക് പ്രസിദ്ധീകരിക്കാറുണ്ട്.
എന്നാല്‍, മലിനീകരണ നിയന്ത്രണത്തില്‍ ബോര്‍ഡിനുളള അധികാരം ഉപയോഗിക്കാറുമില്ല. വായുമലിനീകരണത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മുനിസിപ്പാലിറ്റികള്‍ക്ക് ഈമാസമാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. വായുമലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളിലേക്കുള്ള വൈദ്യുതി, ജല കണക് ഷനുകള്‍ വിഛേദിക്കാനും ഫാക്ടറി അടച്ചുപൂട്ടാനും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍, പിഴചുമത്താന്‍ അധികാരമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss