|    Sep 23 Sun, 2018 12:07 am
FLASH NEWS

രാജ്യത്തെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Published : 28th January 2017 | Posted By: fsq

 

തൃശൂര്‍: ഇന്ത്യയില്‍ ഇന്നു കാണപ്പെടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ജില്ലാതലത്തില്‍  റിപബ്ലിക് ദിനാഘോഷത്തിന്റെ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമാധാനത്തിനു വേണ്ടി എന്നും നില കൊണ്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. മഹാത്മഗാന്ധി ഉള്‍പ്പെടെ ദേശാഭിമാനികള്‍ ജീവന്‍ കൊടുത്തുയര്‍ത്തിയ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ സമര്‍പ്പണബോധമുള്ളവരാവണം. ഭീകരവാദമടക്കമുളള അട്ടഹാസങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതില്ലാതാക്കാന്‍ നാം ശ്രമിക്കണം. എന്നാല്‍ സ്വാതന്ത്ര്യത്തെ അതിലംഘിക്കാനുള്ള പ്രവണത കാണിക്കരുത്. അതിന് അവകാശമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എല്ലാം സംരക്ഷിക്കണം. ഭരണഘടന അനുശ്വാസിക്കുന്നത് സ്വീകരിച്ച് മുന്നോട്ടു പോവണമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍,  ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍, മുന്‍മന്ത്രി കെ പി വിശ്വനാഥന്‍, മുന്‍ സ്പീക്കര്‍ തേറാമ്പില്‍ രാമകൃഷ്ണന്‍, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, തൃശൂര്‍  റേഞ്ച് ഐജി എംആര്‍ അജിത്, സിറ്റി, റൂറല്‍  പോലിസ് മേധാവികളായ ടി നാരായണന്‍, എന്‍ വിജയകുമാര്‍, എഡിഎം സി കെ അനന്തകൃഷ്ണന്‍, ആര്‍ഡിഒ പിവിമോന്‍സി, അസി.കലക്ടര്‍ കൃഷ്ണതേജ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി വി സജന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.21 പ്ലാറ്റൂണുകള്‍ അടങ്ങുന്ന പരേഡിന് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഇകെ ബാബു റോയി  നേതൃത്വം നല്‍കി. സെക്കന്‍ഡ് കമാന്‍ഡര്‍ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ ജയചന്ദ്രനായിരുന്നു.സര്‍വീസ് പ്ലാറ്റൂണുകള്‍ കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയന്റെ പ്ലാറ്റൂണിന് ഒന്നാം സ്ഥാനവും തൃശൂര്‍ കേരള ഫോറസ്റ്റ് പ്ലാറ്റൂണ് രണ്ടാം സ്ഥാനവും ലഭിച്ചു. എന്‍സിസി സീനിയര്‍ ബോയ്‌സില്‍ ഒന്നാം സ്ഥാനം ശ്രീകേരളവര്‍മയും രണ്ടാം സ്ഥാനം സെന്റ് തോമസ് കോളജും നേടി. എസ്പി സി ബോയ്‌സ്് പ്ലാറ്റൂണ്‍ റൂറല്‍ ഒന്നാം സ്ഥാനവും സിറ്റി പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്പി സി ഗേള്‍സ് റൂറല്‍ ഒന്നാം സ്ഥാനവും സിറ്റി രണ്ടാം സ്ഥാനവും നേടി. സീനിയര്‍ എന്‍സിസി ഗേള്‍സ് ഏഴാം ബറ്റാലിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജുനിയര്‍ എന്‍സിസി ഗേള്‍സ് ഏഴാം ബറ്റാലിയന്‍ രണ്ടാം സ്ഥാനവും ജുനിയര്‍ എന്‍സിസി ബോയ്‌സ് 24ാം ബറ്റാലിയന്‍ രണ്ടാം സ്ഥാനം നേടി. എസ്പി സി ബാന്‍ഡ്  പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം ഹോളി ഫാമിലി സ്‌കൂളും രണ്ടാം സ്ഥാനം നന്തിക്കര ജി വി എച്ച് എസ് എസ്പിസി പ്ലാറ്റൂണും കരസ്ഥമാക്കി. ഇവര്‍ക്കെല്ലാം മന്ത്രി ട്രോഫി നല്‍കി. തുടര്‍ന്ന് ദേശഭക്തിഗാനാലാപനമുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഗുരുവായൂര്‍:റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ റാലിയും ഘോഷയാത്രയും നടന്നു. ഗുരുവായൂരിലെ സ്‌കൂളുകള്‍കോളജുകള്‍,കുടുംബശ്രീ,അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ റാലിയില്‍ പങ്ക് ചേര്‍ന്നു.  ജില്ലാ, സംസ്ഥാന,— അന്തര്‍ദേശീയ മല്‍സരങ്ങളില്‍ വിജയികളായവരെയും, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. രാവിലെ 8.30ന് നഗരസഭാങ്കണത്തില്‍ ചെയര്‍മാന്‍ പ്രഫ. പി കെ ശാന്തകുമാരി പതാക ഉയര്‍ത്തിയതോടെ റപബ്ലിക് ദിനാഘോഷപരിപാടികള്‍ക്ക് തുടക്കമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss