|    Apr 30 Sun, 2017 2:23 pm
FLASH NEWS

രാജ്യത്തെ സംഘപരിവാറില്‍ നിന്ന് സ്വത്ര്രന്തമാക്കണമെന്ന് വാജ്‌പേയിയുടെ അനന്തരവള്‍

Published : 24th April 2016 | Posted By: sdq
  • പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണയന്‍

karuna shukla

ഇന്ത്യയെ സംഘപരിവാര്‍ സംഘടനകളായ ആര്‍എസ്എസ്, ബിജെപി എന്നിവയുടെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എബി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണയനാണ്.
കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായത്. പത്ത് ലക്ഷം രൂപ വിലവരുന്ന സൂട്ട് ധരിച്ചാണ് പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നത്. മോഡിയുടെ സൂട്ടിന്റെ ഇടത് പോക്കറ്റില്‍ അംബാനിയും വലത് പോക്കറ്റില്‍ അദാനിയുമാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കളി ആരംഭിച്ചുവെന്നും അതിന്റെ തെളിവാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിട്ടതെന്നും അവര്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കാവിവല്‍ക്കരണത്തില്‍ നിന്നും സംഘപരിവാറില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നാണ് കനയ്യ പറഞ്ഞതെന്നും അത് അനിവാര്യമാണെന്നും കരുണ ശുക്ല പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day