|    Apr 28 Fri, 2017 3:47 pm
FLASH NEWS

രാജ്യത്തെ ജനാധിപത്യം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നീങ്ങുന്നു: ശങ്കരനാരായണന്‍

Published : 21st November 2016 | Posted By: SMR

ഒറ്റപ്പാലം: രാജ്യത്തെ ജനാധിപത്യം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നീങ്ങുകയാണന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരെ മറന്നുകൊണ്ടുള്ള ഭരണമാണ് നടക്കുന്നതെന്നും മുന്‍ മഹാരാഷ്ടാ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍. എം പി ഗോവിന്ദമേനോന്റെ 46ാമത് ചരമദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി നോട്ടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ്ങുമായി ആലോചിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ആയുഷ്‌കാലമത്രയും രാജ്യത്തിന് വേണ്ടി ത്യജിച്ച സ്വതന്ത്ര്യ സമര നേതാക്കളില്‍ പ്രമുഖനാണ് എം പി ഗോവിന്ദമേനോന്‍. പട്ടം താണുപിള്ളയെപോലുള്ള മുതിര്‍ന്ന നേതാക്കള്‍  എം പി ഗോവിന്ദമേനോനെ ബഹുമാനിച്ചിരുന്നതാ യും  അദ്ദേഹം പറഞ്ഞു.  ട്രസ്റ്റ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്യടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മുന്‍ എംപി വി എസ് വിജയരാഘവന്‍, മുന്‍ എംഎല്‍എ സി പി  മുഹമ്മദ്, രാംകുമാര്‍, വി കെ ശ്രീകണ്ഠന്‍, സി ചന്ദ്രന്‍, സത്യന്‍ പെരുമ്പറക്കോട് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day