|    Jul 28 Fri, 2017 10:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജ്യത്തെ ചരിത്രാവശിഷ്ടങ്ങള്‍ തേടി ഖത്തര്‍ മ്യൂസിയംസ്

Published : 19th August 2016 | Posted By: SMR

ദോഹ: രാജ്യത്തെ വിദൂര ദ്വീപുകളിലും മരുഭൂ മലഞ്ചെരുവുകളിലും കണ്ടെത്തപ്പെടാതെ കിടക്കുന്ന പുരാതന അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമവുമായി ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി രംഗത്തെത്തി. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും അതിന്റെ തനിമയോടെ സൂക്ഷിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണീ നടപടി. രാജ്യത്തിന്റെ പുരാതന കാലത്തെയും പാരമ്പര്യങ്ങളെയും സമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യുകയാണ് ഇതിലൂടെ ഖത്തര്‍ മ്യൂസിയംസ് ലക്ഷ്യമിടുന്നത്.
ചരിത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ഖത്തര്‍ മ്യൂസിയംസിനു കീഴിലെ പ്രത്യേക വിഭാഗം നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിരുന്നു. പല രാജ്യങ്ങളിലും നടക്കുന്ന പുരാവസ്തു പര്യവേക്ഷണ ടീമിനൊപ്പം പങ്കെടുത്തുകൊണ്ട് പുതിയ അറിവുകള്‍ സമ്പാദിക്കാനും ഖത്തര്‍ മ്യൂസിയംസ് ടീം ശ്രമിച്ചുവരുന്നു. റാസ് ബറൂഖിലെ മരുഭൂ മലഞ്ചെരിവുകള്‍ ഖത്തര്‍ മ്യൂസിയംസിന്റെ പുതിയ കണ്ടെത്തലാണ്. മല്‍സ്യവേട്ടക്കായി ഉപയോഗിച്ചിരുന്ന പ്രത്യേക തരം ഉറപ്പുള്ള കല്ലുകളും ഖത്തര്‍ മ്യൂസിയംസിന്റെ പര്യവേക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഉപദ്വീപ് പോലെ തോന്നിക്കുന്ന റാസ് ബറൂഖ് രാജ്യത്തിന്റെ പിടഞ്ഞാറെ തീരത്താണ് കണ്ടെത്തിയത്. ചരിത്രാതീത കാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായും പുരാതന ഗോത്രങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നതിന്റെയും നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അല്‍ജസാസിയ്യ പര്യവേക്ഷണ സ്ഥലത്തു നിന്നു നിരവധി ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1957ല്‍ രാജ്യത്ത് ആദ്യമായി കണ്ടെത്തിയ പുരാതന സ്ഥലമാണ് അല്‍ജസാസിയ്യ. 1974ല്‍ ഇവിടെ നടത്തിയ പര്യവേക്ഷണത്തില്‍ 874 ശിലാലിഖിതങ്ങള്‍ കണ്ടെത്തി. വ്യത്യസ്തയിനത്തിലുള്ള പാത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക