|    Nov 16 Fri, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്തെ ഉന്നത സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു: ജ. ജെ ചെലമേശ്വര്‍

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ, കേന്ദ്ര ബാങ്കായ ആര്‍ബിഐ എന്നീ ഉന്നത സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണെന്നു വിരമിച്ച സുപ്രിംകോടതി ജഡ്ജി ജെ ചെലമേശ്വര്‍. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളാണ് ആര്‍ബിഐയും സിബിഐയും. എന്നാല്‍, ഇവയില്‍ ഇപ്പോള്‍ നടക്കുന്നത് എന്താണെന്ന് ചെലമേശ്വര്‍ ചോദിച്ചു.
സുപ്രിംകോടതിയിലെ വിഷയങ്ങളെ കുറിച്ച് കോടതിക്കു പുറത്ത് തങ്ങള്‍ പത്രസമ്മേളനം നടത്തിയപ്പോള്‍, പല പ്രമുഖരും ബുദ്ധിജീവികളും വിശ്വസിച്ചിരുന്നത്, എനിക്ക് ഇതിനു പിന്നില്‍ വ്യക്തിപരമായ അജണ്ടയുണ്ട് എന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്തുകൊണ്ടാണ് ഇതു സിബിഐയിലും റിസര്‍വ് ബാങ്കിലും സംഭവിക്കുന്നതെന്നും ഒരു പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു.
സിബിഐയുടേത് ഭരണഘടനാ പദവിയേക്കാള്‍ അല്‍പം താഴെയാണ്. സിബിഐ ഒരു നിയമാനുസൃത സ്ഥാപനം പോലുമല്ല. അതൊരു മിഥ്യയായ വന്യമൃഗമാണ്. അതിന്റെ നിയമഘടനകള്‍ എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയൂ. വാസ്തവത്തില്‍ സിബിഐക്ക് നിയമപരമായ ഒരു പിന്‍ബലവുമില്ലെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഒരു വിധിയുണ്ട്. അതിനെതിരായ അപ്പീലില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. കോടതി അക്കാര്യത്തില്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ച് മുന്‍ഗണനാ ക്രമത്തില്‍ തീരുമാനം എടുക്കണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം വേണമെന്ന് ആര്‍ക്കും ആഗ്രഹമില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss