|    Feb 21 Wed, 2018 4:41 pm
FLASH NEWS

രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങള്‍ക്കെതിരേ ജാഗ്രത വേണം

Published : 28th January 2017 | Posted By: fsq

 

കോഴിക്കോട്:  രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരേ വലിയ ജാഗ്രത കാലം ആവശ്യപ്പെടുന്നുവെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 68ാം റിപബ്ലിക് ദിനത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല ആഘോഷത്തില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിന് ശേഷമായിരുന്നു റിപബ്ലിക് ദിന സന്ദേശം. ദേശീയതയെ തകര്‍ക്കുന്നതിനും ഇന്ത്യയെ വീണ്ടും കോളനിയാക്കുന്നതിനുമുള്ള ഗൂഢശക്തികളുടെ പരിശ്രമങ്ങള്‍ക്കെതിരേയുള്ള യോജിച്ച പോരാട്ടത്തിന് നാം സജ്ജരാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ ആശങ്കാജനകമായ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. തീവ്രവാദം എല്ലാ സീമകളേയും ലംഘിച്ച് ശക്തി പ്രാപിക്കുകയാണ്. തീവ്രവാദത്തിനും വര്‍ഗീയ ശക്തികളുടെ കുല്‍സിതനീക്കങ്ങള്‍ക്കും എതിരായ സമരനിരയില്‍ ആരും മാറി നില്‍ക്കേണ്ടവരല്ല. മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംപിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ  പ്രദീപ് കുമാര്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, സിറ്റി പോലിസ് കമീഷണര്‍ ജെ ജയനാഥ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss