|    Nov 15 Thu, 2018 8:05 pm
FLASH NEWS
Home   >  News now   >  

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍

Published : 11th July 2018 | Posted By: G.A.G

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ ഏത് നമ്പറുകളിലേക്കും വിളിക്കാവുന്ന ഇന്റര്‍നെറ്റ് ടെലഫോണ്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍. വിങ്‌സ് എന്നു പേരിട്ട ആപ്ലിക്കേഷനാണ് ഇതിനായി ബിഎസ്എന്‍എല്‍ പുറത്തിറക്കുന്നത്. സിം കാര്‍ഡ് ഇല്ലാതെ വൈഫൈ സൗകര്യം മാത്രം ഉപയോഗിച്ച് ഫോണ്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ടെലികോം വകുപ്പിന്റെ ഏറ്റവും ഉന്നതാധികാര സമിതിയായ ടെലികോം കമ്മീഷന്‍ ടെലികോം ലൈസന്‍സുള്ള രാജ്യത്തെ ഏതു കമ്പനിക്കും ആപ്ലിക്കേഷന്‍ അടിസ്ഥാനമായുള്ള നെറ്റ് കാള്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss