|    Apr 25 Wed, 2018 3:53 pm
FLASH NEWS

രാജ്യത്തിന്റെ മാറ്റങ്ങള്‍ക്ക് കാരണമായത് പ്രക്ഷോഭങ്ങളെന്ന് മേധാ പട്കര്‍

Published : 3rd March 2018 | Posted By: kasim kzm

പൊന്നാനി: രാജ്യത്ത് ഉണ്ടായ മാറ്റങ്ങള്‍ക്കെല്ലാം കാരണമായത് കൂട്ടായ്മയുടെ ഭാഗമായുള്ള പ്രക്ഷോഭങ്ങളാണെന്നു നര്‍മദാ ബച്ചാവോ ആന്ദോളന്‍ സമര നായികയും സാമൂഹിക പ്രവര്‍ത്തകയുമായ മേധാ പട്കര്‍.
ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ മാത്രമാണെന്നും മേധാ പട്ക്കര്‍ എംഇഎസ് പൊന്നാനി കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റേയും വുമണ്‍ ഡെവലപ്‌മെന്റ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തില്‍ ‘പ്രകൃതി സരക്ഷണവും സ്ത്രീ സമര മുന്നേറ്റങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മേധാ പട്ക്കര്‍. ഫാഷിസ്റ്റുകള്‍ക്കെതിരായ സമരങ്ങള്‍ ജെഎന്‍യു അടക്കമുള്ള ക്യാമ്പസുകളില്‍ നടന്നുവരികയാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ സമര മുറകളിലേക്ക് വരേണ്ടതുണ്ട്. “സ്വന്തം ഇടങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സകലരും ആകുലരാണ്. എന്നാല്‍ നമ്മുടെ യഥാര്‍ഥ ഇടമായ ഭൂമിയെക്കുറിച്ച് ആര്‍ക്കും ആശങ്കകളില്ല. ഒരിടവുമില്ലാത്ത മനുഷ്യരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധ്യമാണ് ശരിയായ വികസന ചിന്ത. ലാളിത്യമാണ് ജീവിതത്തിന്റെ മുഖമുദ്ര. എന്നാല്‍ എല്ലായിടത്തും അമിതമായ ചെലവിലാണിപ്പോള്‍”ധൂ ര്‍ത്ത് എല്ലാ സംരക്ഷണ ബോധത്തേയും നശിപ്പിക്കുമെന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. കോളജിലെ വിദ്യാര്‍ഥികളുമായി അവര്‍ സംവദിച്ചു.
മേധാ പട്കറുടെ സമര ജീവിതത്തെക്കുറിച്ചു ഹ്രസ്വ വീഡിയോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ പ്രിന്‍സിപ്പാലുമായ പ്രഫ. വി കെ ബേബി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ്, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ടി പി അബ്ബാസ്, കോളജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഒ സി സലാഹുദ്ദീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. വി യു അമീറ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. എ ആര്‍ സിന, ഐക്യുഎസി കോ-ഓഡിനേറ്റര്‍ ഡോ. വി കെ ബ്രിജേഷ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss