|    Aug 23 Wed, 2017 6:22 am
FLASH NEWS

രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ ചെറുക്കണം: ഹൈദരലി തങ്ങള്‍

Published : 10th August 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: ലോകത്തിന് മാതൃകയായി മാനവികതയിലൂന്നിയ ഇന്ത്യയുടെ ഭരണഘടനയെ പൊളിച്ചെഴുതാനുള്ള ഫാഷിസ്റ്റുകളുടെ നീക്കത്തെ ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വ്യത്യസ്ത ജനവിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത്് ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. മതമൈത്രിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും അംബാസഡറായി ലോകം ദര്‍ശിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യം വര്‍ത്തമാനകാല സമൂഹം ആഗ്രഹിക്കുന്നു. അത്യപ്രൂര്‍വ വ്യക്തിത്വത്തിന് ഉടമയായ ശിഹാബ്തങ്ങളുടെ ജീവിതദര്‍ശനവും സാമൂഹിക ചിന്തയും അതിവിശാലമാണെന്നും ഹൈദരലിതങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മണ്ണാര്‍ക്കാട്ട് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലോകം മുഴുവനും ഒരുപോലെ മനസ്സിലാക്കിയ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങള്‍. രാഷ്്ട്രീയത്തിലും മതരംഗത്തും സാമൂഹികമേഖലകളിലും ജീവകാരുണ്യരംഗത്തും ശിഹാബ് തങ്ങള്‍ അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ചെന്നും ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു. സാംസ്‌കാരിക സമൂഹങ്ങളില്‍ സമാധാനം കെടുത്തുന്ന വിധത്തില്‍ ലോകത്തും ഇന്ത്യയിലും ഭരണരംഗങ്ങളില്‍ ഹിംസ്ര സ്വഭാവക്കാര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അധ്യക്ഷത വഹിച്ചു.  ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സികെഎം സാദിഖ് മുസ്്‌ല്യാര്‍, യുഡിഎഫ് പാലക്കാട് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, കെഎസ് ഹംസ, സിപി ബാവഹാജി, പിവി മുഹമ്മദ് അരീക്കോട്, സിഎഎംഎ കരീം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക