|    Nov 21 Wed, 2018 7:58 am
FLASH NEWS
Home   >  Kerala   >  

രാജ്യത്തിന്റെ നിയമം വച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് മാര്‍ ആലഞ്ചേരി

Published : 30th March 2018 | Posted By: sruthi srt

കൊച്ചി: രാജ്യത്തിന്റെ നിയമം വച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദുഃഖവെള്ളി സന്ദേശത്തില്‍ സീറോ മലബാര്‍ സഭാ ഭൂമിയിടപാട് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുകയെന്നത് ഒരു പൗരന്റെ കടമയാണ്.

എന്നാല്‍, പ്രാമുഖ്യം നല്‍കേണ്ടത് ദൈവത്തിന്റെ നിയമത്തിനാണ്. രാഷ്ട്രത്തിന്റെ നീതി കൊണ്ട് ദൈവ നീതിയെ അളക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലുണ്ട്. എന്നാല്‍, വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss