|    Aug 17 Fri, 2018 11:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘രാജ്യത്തിന്റെ ജനാധിപത്യം ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ല’

Published : 15th April 2018 | Posted By: kasim kzm

കോട്ടയം: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ഇല്ലായ്മചെയ്യാന്‍ അനുവദിക്കില്ലെന്ന് അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍.
ഇന്ത്യാ രാജ്യത്തെ ഹീനമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഏകാധിപത്യ ശൈലിയിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ്് ഭരണകൂടം ജനാധിപത്യത്തിന് കനത്ത ഭീഷണിയാണെന്ന് അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍ ആരോപിച്ചു.
ജമ്മുകശ്മീരില്‍ എട്ടു വയസ്സുകാരിയെ സംഘപരിവാരം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ യോഗം ശക്തമായി അപലപിച്ചു. പ്രസിഡന്റ് ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മൗലവി അല്‍ കൗസരി, ജനറല്‍ സെക്രട്ടറി ഷിഫാര്‍ മൗലവി അല്‍ കൗസരി, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി, ഖജാഞ്ചി സൈനുല്‍ ആബിദീന്‍ മൗലവി അല്‍ കൗസരി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss