|    Oct 24 Tue, 2017 9:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യം സൈന്യത്തിന് പിന്നില്‍ അണി നിരക്കണം: ബച്ചന്‍

Published : 12th October 2016 | Posted By: SMR

മുംബൈ: ഭീകരപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനെതിരേ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട അവസരമാണിതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെ 74ാം ജന്‍മദിനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉറി ആക്രമണത്തിനു ശേഷം ഇന്ത്യയിലെ പാകിസ്താന്‍ കലാകാരന്‍മാരെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ എല്ലാ കലാകാരന്‍മാരെയും ബഹുമാനിക്കുന്നവനാണെന്നായിരുന്നു മറുപടി. രാജ്താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് പാക് കലാകാരന്‍മാരെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജന്‍മദിനത്തോടനുബന്ധിച്ച് പ്രമുഖര്‍ ബച്ചന് ആശംസകള്‍ നേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക