|    Aug 22 Tue, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യം ശത്രുസ്ഥാനത്ത് നിര്‍ത്തേണ്ട ഒരു തെറ്റും ചെയ്തിട്ടില്ല; സാക്കിര്‍ നായിക്

Published : 11th September 2016 | Posted By: SMR

zakir Naik

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടം തന്നെ ശത്രുസ്ഥാനത്ത് നിര്‍ത്തേണ്ട തരത്തില്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് പ്രമുഖ ഇസ്‌ലാമികപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്. മുംബൈയിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ വിവരിക്കാനാവാത്ത അനീതിയുടെ മുന്നോടിയാണെന്നും കേന്ദ്ര സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തന്നെയും തന്റെ ഫൗണ്ടേഷനെയും നിരോധിച്ചാല്‍ സമകാലിക ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കുമതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഈ നിരോധനം തന്റെ മാത്രം വിഷയമല്ലെന്നും ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളോട് ചെയ്യുന്ന അനീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ ആക്രമണം കേവലം തനിക്കെതിരേ മാത്രമുള്ള ഒന്നല്ല, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും രാജ്യത്തെ ജനാധിപത്യത്തിനും നീതിക്കും സമാധാനത്തിനുമെതിരേയുള്ള ആക്രമണമാണെന്നും നായിക് പറഞ്ഞു.
വെറുപ്പിന്റെ പ്രചാരകന്‍, ഡോക്ടര്‍ ടെറര്‍ എന്നീ അപരനാമങ്ങളില്‍ വിശേഷിപ്പിക്കാവുന്ന എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും രാജ്യത്തെ സര്‍ക്കാരിനെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ അദ്ദേഹം ചോദിച്ചു.
ലോകത്തെ 150 രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങള്‍ സ്വാഗതം ചെയ്യുകയും തന്നെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, എന്റെ സ്വന്തം രാജ്യത്ത് എന്നെ തീവ്രവാദത്തിന്റെ പ്രചാരകന്‍ എന്ന് വിളിക്കപ്പെടുന്നു. കഴിഞ്ഞ 25വര്‍ഷത്തില്‍ അധികമായി താന്‍ ഇതേ പ്രഭാഷണങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ മാത്രം എന്താണിത്. ഇതെന്തൊരു വിരോധാഭാസമാണ്. സാക്കിര്‍ നായിക് കത്തില്‍ ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക