|    Dec 15 Sat, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യം വിടുംമുമ്പ് മല്യ ബിജെപി നേതാക്കളെ കണ്ടു: രാഹുല്‍

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് രാഹുലിന്റെ ആരോപണം.എന്നാല്‍, ഏതൊക്കെ നേതാക്കളുമായാണ് മല്യ കൂടിക്കാഴ്ച നടത്തിയതെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ പേരുപറയുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരണകൂടവും ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍ക്കാരാണ് വിജയ് മല്യയടക്കമുള്ള വിവാദ വ്യവസായികള്‍ക്ക് രാജ്യം വിടാന്‍ വഴിയൊരുക്കിയത്. നീരവ് മോദിയുമായും മെഹുല്‍ ചോക്‌സിയുമായും നരേന്ദ്രമോദിക്ക് അടുത്തബന്ധമാണുള്ളതെന്നും രാഹുല്‍ ആരോപിച്ചു. മല്യയുടെ കടബാധ്യതകളെക്കുറിച്ച് വിവരമില്ലെന്ന നിലപാടായിരുന്നു ആദ്യം കേന്ദ്ര ധനമന്ത്രാലയം കോടതിയില്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss