|    Jun 25 Mon, 2018 5:40 pm
FLASH NEWS

രാജ്യം മുഖ്യമന്ത്രിമാര്‍ പോലും സുരക്ഷിതരല്ലാത്ത നിലയില്‍: എസ്ഡിപിഐ

Published : 31st January 2017 | Posted By: fsq

 

കോന്നി: മുഖ്യമന്ത്രിമാര്‍ക്ക് പോലും സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നിലയിലേക്ക് രാജ്യം മാറിയെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്. ആര്‍എസ്എസ് പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലെ കേരളാഹൗസില്‍ നിന്നു വേഗത്തില്‍ മടങ്ങേണ്ടിവന്നത് ഇതിനുദാഹരമാണ്. എസ്ഡിപിഐ അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്നും നിശ്ചയിക്കപ്പെട്ട ഒരുപറ്റം ഉദ്യോഗസ്ഥന്‍മാരാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്നത്. ഫാഷിസ്റ്റ് നിലപാടുകളുമായി കേന്ദ്രസര്‍ക്കാര്‍ നീങ്ങിയതോടെ അടിസ്ഥാനവര്‍ഗങ്ങള്‍ ഭീഷണിയിലാണ്. നാഥനില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിക്കുമ്പോഴും കുത്തകകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതി നല്‍കുന്നു. സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരേ ക്രിയാത്മകമായി സമരം നടത്താന്‍ ശേഷിയുള്ള സംഘടനകളാവട്ടെ വഴിപാട് സമരങ്ങള്‍ നടത്തി മാറിനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷറഫ് ആനകുത്തി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ എച്ച് സുധീര്‍, അനസ് ബഷീര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss