|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യം ഭരിക്കുന്നവര്‍ അടിസ്ഥാനമൂല്യങ്ങള്‍ ചോദ്യംചെയ്യുന്നു: സോണിയാ ഗാന്ധി

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇപ്പോള്‍ രാജ്യംഭരിക്കുന്നവര്‍ ചോദ്യംചെയ്യുന്നുവെന്നു യുപിഎ അധ്യക്ഷ സോണിയാഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാജ്യത്തെ ജനാധിപത്യത്തെ ഏകീകരിച്ചത്. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഉറപ്പിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. കോണ്‍ഗ്രസ് നേതവ് ശശി തരൂര്‍ എംപിയുടെ ‘നെഹ്‌റു ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുനപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരോട് നെഹ്‌റു പോരാടി. നെഹ്‌റു നടത്തിയ പോരാട്ടത്തെ നാം ബഹുമാനിക്കണമെന്നും സോണിയ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss