|    Jan 23 Mon, 2017 12:01 am
FLASH NEWS

രാജ്യം നേരിടുന്ന ഭീഷണികള്‍ ചെറുതല്ല: വ്യോമസേന മേധാവി

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഭീഷണികള്‍ ചെറുതല്ലെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. രാജ്യം നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് കശ്മീരില്‍ സൈനിക താവളങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍. എന്നാല്‍, ഏതു തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍സേന പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങള്‍ നമ്മള്‍ ഏതു സമയത്താണ് ജീവിക്കുന്നതെന്ന് വ്യക്തമായി ഓര്‍മപ്പെടുത്തുന്നു. സംസാരിക്കുകയല്ല; മറിച്ച് പ്രവര്‍ത്തിക്കുകയാണ് സൈന്യത്തിന്റെ രീതിയെന്നും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ വ്യോമസേന മേധാവി പറഞ്ഞു. എന്നാല്‍, മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളെയും വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ ഓരോ പാഠങ്ങള്‍ പഠിക്കുകയാണെന്നായിരുന്നു വ്യോമസേന മേധാവിയുടെ മറുപടി. ഇത്തരം പാഠങ്ങളില്‍നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മള്‍ കൂടുതല്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു. ഇപ്പോള്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തക്കവിധം സജ്ജരായിക്കഴിഞ്ഞുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് പലയിടങ്ങളും പലതരത്തിലുള്ള സംവാദങ്ങളും നടന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ വിവിധ അഭിപ്രായപ്രകടനങ്ങള്‍ നടത്തി. രാജ്യം പ്രതീക്ഷിച്ച ഫലമാണ് സായുധസേന നല്‍കിയത്. സേനാകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടാക്കുന്ന ഭീഷണികളെ ചെറുക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വ്യോമസേനയെ ചിട്ടയായ പരിശീലനത്തിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും കൂടുതല്‍ കരുത്തരാക്കി മാറ്റിക്കഴിഞ്ഞു. പ്രതിരോധ രംഗത്ത് വ്യോമസേന നിര്‍ണായകസ്ഥാനം കരസ്ഥമാക്കിക്കഴിഞ്ഞെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക