|    Jul 27 Thu, 2017 10:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യം ഓര്‍ക്കുന്നുവോ ആ യോദ്ധാവിനെ?

Published : 14th August 2016 | Posted By: SMR

ഖശഭ ദാദാ സാഹേബ് ജാദവ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക്‌സ് ജേതാവ്. 1952 ഹെല്‍സിങ്കി ഒളിംപിക്‌സ് 55 കിലോ ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ യശസ്സ് കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയ യോദ്ധാവ്.
ലോകം റിയോ ഒളിംപിക്‌സ് ആഘോഷത്തിലാണ്ടിരിക്കേ ഈ അഭിമാനതാരത്തെ ഇന്ന് അനുസ്മരിക്കാതിരിക്കാനാവില്ല. കാരണം 1984ല്‍ ഇതേ ദിവസമായിരുന്നു(ആഗസ്ത് 14) ഇന്ത്യന്‍ ഗുസ്തി ചരിത്രത്തിലെ മികച്ച പ്രതിഭകളിലൊരാളായ ജാദവ് ലോകത്തോടു വിടപറഞ്ഞത്. 1948, 1952 ഒളിംപിക്‌സുകളിലായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചു ജാദവ് മല്‍സരിച്ചത്. 1952ല്‍ ഹെല്‍സിങ്കിയിലായിരുന്നു ജാദവിന് മെഡലണിയാനായത്.
1948 ലണ്ടന്‍ ഒളിംപിക്‌സില്‍ ആറാംസ്ഥാനത്തായിരുന്നു അദ്ദേഹം. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതിരുന്ന അന്നത്തെ സാഹചര്യത്തില്‍ നാലുവര്‍ഷത്തിനു ശേഷം ജാദവ് മെഡല്‍ കഴുത്തിലണിയുമ്പോള്‍ അതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മാത്രമാണുണ്ടായിരുന്നത്.
മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ജാദവിനു പക്ഷേ, സെമി മല്‍സരത്തില്‍ കാലിടറി. പിന്നീടു ശക്തമായ തിരിച്ചുവരവിലൂടെയാണ് അദ്ദേഹം ഒളിംപിക്‌സ് വെങ്കലം നേടിയത്. 1926 ജനുവരി 12ന് മഹാരാഷ്ട്രയിലെ സത്വാരയിലായിരുന്നു ജാദവിന്റെ ജനനം. കായികരംഗത്തെ എക്കാലത്തെയും മികച്ച സംഭാവനയ്ക്കു പുറമേ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലും അദ്ദേഹം പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളികൂടിയായിരുന്നു കെ ഡി  ജാദവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക