|    Aug 23 Wed, 2017 12:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യം ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ കാംപസ് ഫ്രണ്ട് പാര്‍ലമെന്റ് മാര്‍ച്ച്‌

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് സംഘപരിവാരം ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ന്യൂഡല്‍ഹിയിലെ മാണ്ഡിഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും ബഹുജനങ്ങളും പങ്കെടുത്തു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായ ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കുക, ഇരകളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക, ആള്‍ക്കൂട്ട കൊലപാതകങ്ങളെ നേരിടാന്‍ പ്രത്യേകം നിയമം നിര്‍മിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു മാര്‍ച്ച്. ‘രാജ്യം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ’ എന്ന പ്രമേയത്തില്‍ നടന്ന മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് ജന്തര്‍മന്ദറില്‍ നടന്ന സമാപന പൊതുയോഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാവ് ആര്‍ എസ് വസീം, എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഇന്‍ഡോരി എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് രാജ്യത്തെ ജനാധിപത്യത്തെ ശിഥിലമാക്കുകയാണെന്നും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഭാഷ അവര്‍ക്ക് മനസ്സിലാവില്ലെന്നും കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് പറഞ്ഞു. വര്‍ഗീയതയുടെ ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാന്‍ ഒരേയൊരു മാര്‍ഗം ചെറുത്തുനില്‍പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ പോരാടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാ ന്‍ പൗരസമൂഹം മുന്നിട്ടിറങ്ങണമെന്നു ശുഹൈബ് കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടം അടിച്ചുകൊന്ന പെഹ്‌ലുഖാന്റെ മകന്‍ മുബാറക്, കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, തബാറക് മുഹമ്മദ്, ടി സി നിബ്രാസ്, ദേശീയ ഖജാഞ്ചി റഊഫ് കോട്ട, ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് സബി അഹ്മദ്, റഊഫ് ശരീഫ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക