|    Feb 26 Mon, 2018 1:04 am
FLASH NEWS
Home   >  Pravasi   >  

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയ്യാറാവുക: സോഷ്യല്‍ ഫോറം

Published : 29th January 2017 | Posted By: fsq

 

ഖമീസ് മുഷൈത്ത്: ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങളും ആദര്‍ശങ്ങളും കാറ്റില്‍പ്പറത്തിയ ദിനങ്ങളിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോവുന്നതെന്ന് ആക്‌സസ് ഇന്ത്യ സംസ്ഥാന സമിതിയംഗം സഫറുല്ല ഖാസിമി. രാജ്യം നേരിടുന്ന വെല്ലുവിളികളെ അവഗണിച്ച്് ഒരിക്കലും ഇന്ത്യന്‍ പൗരന് മുന്നോട്ടുപോവാന്‍ സാധ്യമല്ല. ഏറ്റവും വലിയ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട കാലഘട്ടത്തിലാണ് നാം കഴിയുന്നത്. 68ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജ്യനല്‍ കമ്മിറ്റി ഖമീസ് മുഷൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയിണക്കി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാണ് നമ്മുടെ രാജ്യം ഇതുവരെ മുന്നോട്ടുപോയത്. ആ ഐക്യത്തിന് ഇപ്പോള്‍ ഭംഗംവന്നു. ജനാധിപത്യത്തിന്റെ വിടവിലൂടെ 31% വോട്ട് നേടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. നാത്‌സി, ഫാഷിസ താല്‍പര്യമുള്ള സംഘപരിവാരത്തെ തിരിച്ചറിഞ്ഞിട്ടും പ്രതിരോധിക്കാനോ വേരറുക്കാനോ മതേതര, രാഷ്ട്രീയ സംഘടനകള്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയ ഭീഷണിക്കപ്പുറം സംഘപരിവാരം രാജ്യത്ത് ഉണ്ടാക്കാന്‍ പോവുന്ന പ്രശ്‌നങ്ങളും ജനങ്ങളെയും അവരുടെ ഹൃദയങ്ങളെയും വെട്ടിമുറിക്കുന്ന നടപടികളെയും അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ സംഘപരിവാരത്തെ വളരാന്‍ അനുവദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജ്യനല്‍ പ്രസിഡന്റ് കോയാ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് മൊയ്തീന്‍ കോതമംഗലം അധ്യക്ഷത വഹിച്ചു. കിങ് ഖാലിദ് സര്‍വകലാശാല പ്രഫസര്‍ ഡോ. ലുഖ്മാന്‍, അല്‍ജനൂബ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ധീഖ് ചേലക്കോടന്‍, ഡോ. ശശികാന്ത്, ഡോ. റിസ്‌വാന്‍, ഇബ്രാഹിം സഖാഫി (ഐസിഎഫ്), റിയാസ് ബാബു (മെട്രോ സ്‌പോര്‍ട്‌സ് ക്ലബ്), ഹനീഫ് മഞ്ചേശ്വരം, ഇല്യാസ് ഇടക്കുന്നം, നാസര്‍ പൊന്നാനി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss