|    Jul 18 Wed, 2018 2:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം: നാളെ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ

Published : 5th December 2017 | Posted By: kasim kzm

കോഴിക്കോട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുക, രാജ്യത്തെ പുനര്‍ നിര്‍മിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ മണ്ഡല തലങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ അറിയിച്ചു. മതേതര ഇന്ത്യക്ക് തീരാ കളങ്കം തീര്‍ത്തു ബാബരി മസ്ജിദ് തകര്‍ത്തു കാല്‍ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ചു നടത്തിയ ആക്രമണത്തിന്റെ പ്രതികളിലൊരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കൂ. അതിനാല്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കു മുഴുവന്‍ മതേതര വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും എം കെ മനോജ് കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss