|    Jun 25 Mon, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജ്ഭവന്‍ മാര്‍ച്ച്: 2000 മല്‍സ്യ തൊഴിലാളികള്‍ പങ്കെടുക്കും

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേ കെപിസിസി നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 2,000 മല്‍സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. മണ്ണെണ്ണ വില വര്‍ധിപ്പിച്ചു. തീരദേശ പരിപാലന നിയമം മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി മാത്രം മാറ്റംവരുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. അയ്യപ്പന്‍ കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതിനെതിരേയാണ് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss