|    May 28 Sun, 2017 6:00 pm
FLASH NEWS

രാജ്കുമാര്‍ പാണ്ഡ്യനെ കേസില്‍ നിന്ന് ഒഴിവാക്കി

Published : 26th August 2016 | Posted By: SMR

മുംബൈ: സുഹ്‌റാബുദ്ദീന്‍ ശെയിഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ രാജ്കുമാര്‍ പാണ്ഡ്യനെ പ്രത്യേക സിബിഐ കോടതി ഒഴിവാക്കി. ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ അനുമതി ലഭിക്കാത്തതിനാലാണ് കേസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് പ്രത്യേക സിബിഐ ജഡ്ജി എം ബി ഗോസായി പറഞ്ഞു.
സുഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും പിടിച്ചുകൊണ്ടുപോയ ഗുജറാത്ത് എടിഎസ് സംഘത്തിന്റെ ഭാഗമായിരുന്നു പാണ്ഡ്യനെന്നാണ് സിബിഐ പറയുന്നത്. മഹാരാഷ്ട്രയിലെ സംഗഌയിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഹൈദരാബാദില്‍ നിന്നാണ് ഗുജറാത്ത് എടിഎസ് തട്ടിക്കൊണ്ടുപോയത്. സുഹ്‌റാബുദ്ദീനെ ഗാന്ധിനഗറില്‍ വച്ച് 2005 നവംബറിലാണ് പോലിസ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു തുളസിറാം പ്രജാപതി. അതിനുശേഷം കൗസര്‍ബിയെ കാണാതായി. ഇവരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day