|    Jun 24 Sat, 2017 12:45 pm
FLASH NEWS
Home   >  Kerala   >  

രാജേഷ് വധശ്രമകേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

Published : 19th June 2017 | Posted By: shins

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ബെദിര അടിയാംപെട്ടിയിലെ പി എ ഖൈസല്‍(28), അണങ്കൂര്‍ ടി വി സ്‌റ്റേഷനടുത്ത് താമസിക്കുന്ന കെ ഹബീബ് റഹ്മാന്‍(21), ചൗക്കി ആസാദ് നഗറിലെ ടി എ താജുദ്ദീന്‍(25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സിഐ സി എ അബ്ദുര്‍ റഹീം, എസ്‌ഐ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രാജേഷിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം സംഘം വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉദയനെ വധിക്കാനായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടത്. രാജേഷിനെ ആളുമാറി വെട്ടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക