|    Aug 17 Thu, 2017 11:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജേഷിന്റെ കൊലപാതകം : പത്ത് പേരെ 5 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകക്കേസിലെ പത്തു പ്രതികളെ ആഗസ്ത് 8 വരെ പോലിസ് കസ്റ്റഡിയില്‍ നല്‍കി. ഒന്നാം പ്രതി മണിക്കുട്ടന്‍, രണ്ടാം പ്രതി വിജിത്ത്, മൂന്നാം പ്രതി പ്രമോദ്, നാലാം പ്രതി എബി, അഞ്ചാം പ്രതി വിപിന്‍, ആറാം പ്രതി സിബി, ഏഴാം പ്രതി ബിജു എന്ന ഷൈജു, എട്ടാം പ്രതി അരുണ്‍, 10ാം പ്രതി മോനി, 11ാം പ്രതി ഭായി എന്നിവരെയാണ് അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ നല്‍കിയത്. ഏഴു ദിവസം വേണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒമ്പതാം പ്രതി സജു കുര്യന് ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് പോലിസ് ആവശ്യപ്പെട്ടത്. ഇതു കോടതി അംഗീകരിച്ചു. അഞ്ചാം പ്രതി വിപിന്റെ ജാമ്യ ഹരജി തള്ളി. കേസിലെ 12ാം പ്രതി വിഷ്ണു മോഹന് കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ജാമ്യം ലഭിച്ച 12ാം പ്രതി വിഷ്ണുവിനെ മരണപ്പെട്ട രാജേഷ് മര്‍ദിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കോടതി ജാമ്യം നല്‍കിയത്. ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീടിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞെന്ന മറ്റൊരു കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഈ മാസം 4 വരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച പറയും. ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പച്ചക്കുന്ന് കോളനിയില്‍ നിലനിന്ന സംഘര്‍ഷമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് പോലിസ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക