|    Aug 17 Thu, 2017 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജേഷിന്റെ കൊലപാതകം : ആര്‍എസ്എസ് നിലപാടുകള്‍ക്ക് മുഖ്യമന്ത്രി വഴങ്ങരുത്: എസ് ഡിപിഐ

Published : 4th August 2017 | Posted By: fsq

 

കൊച്ചി: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന ആര്‍എസ്എസ് നിലപാടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി അധികാരപരിധിക്കും അപ്പുറത്താണ്. സംസ്ഥാനത്ത് ബിജെപിക്ക് മേല്‍ക്കൈ നേടുന്നതിനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍.  ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും ആര്‍എസ്എസ് നേതാക്കളുടെയും മുന്നില്‍ ശിരസ്സ് കുനിച്ച മുഖ്യമന്ത്രിയുടെ നിലപാടുകളും ലജ്ജാകരമാണ്. ഇത്തരത്തിലുള്ള വിധേയത്വം മറച്ചുപിടിക്കുന്നതിനാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് അപമര്യാദയായി പെരുമാറിയത്. അക്രമരാഷ്ട്രീയങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന ആര്‍എസ്എസിനോട് പുലര്‍ത്തുന്ന വിനയത്തിന്റെ ഒരു അംശം പോലും ന്യൂനപക്ഷങ്ങളോടും മാധ്യമങ്ങളോടും പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ പാവങ്ങളെ കൊന്നുതള്ളുമ്പോള്‍ ഗവര്‍ണര്‍മാര്‍ ഒരു സംസ്ഥാനത്തും ഇടപെടുന്നതു കണ്ടിട്ടില്ലെന്നും മനോജ്കുമാര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളജ് കോഴക്കേസ് ഉയര്‍ത്തിക്കാട്ടി ബിജെപി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന സിപിഎമ്മും ലാവ്‌ലിന്‍ കേസിലെ സിബിഐ അന്വേഷണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന ബിജെപിയും തമ്മിലുള്ള രഹസ്യധാരണകളാണ് സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നില്‍. അക്രമത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികളാണ് ആവശ്യമെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. ജില്ലാ തലത്തില്‍ ബഹുജനറാലികളും 25ന് പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധസംഗമവും സംഘടിപ്പിക്കും. വീട് വിട്ടിറങ്ങൂ ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയൂ’ എന്ന ആഹ്വാനവുമായി സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം തെരുവുകളില്‍ ഒത്തുകൂടും. 20ന് ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തും. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഓണ്‍ലൈന്‍ വഴി പരാതിനല്‍കും. പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍കുഞ്ഞ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക