|    Jan 20 Fri, 2017 9:39 pm
FLASH NEWS

രാജേന്ദ്രകുമാറിന് ജാമ്യം

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനു പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേലാണു പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ്കുമാര്‍ ജാമ്യം നല്‍കിയത്. സാക്ഷികളുമായി ബന്ധപ്പെടാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നു കോടതി നിര്‍ദേശം നല്‍കി. 50 കോടിയുടെ കരാര്‍ നല്‍കുന്നതില്‍ സ്വകാര്യ കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക