|    Oct 18 Wed, 2017 5:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജീവ് വധം: നളിനിയുടെ ഹരജി തള്ളി

Published : 21st July 2016 | Posted By: sdq

ചെന്നൈ: തന്നെ മോചിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നളിനി നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും സുപ്രിംകോടതിയുടെ അന്തിമവിധിക്കുശേഷം മാത്രമേ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയുകയുള്ളൂവെന്നും ജസ്റ്റിസ് എം സത്യനാരായണ വ്യക്തമാക്കി. സുപ്രിംകോടതിയുടെ വിധിക്ക് വിധേയമായി പരാതിക്കാരിക്കു സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കാവുന്നതാണ്. നിയമപരമായി 20 വര്‍ഷത്തെ തടവിനുശേഷം മോചിതയാവാന്‍ അര്‍ഹതയുണ്ടായിരിക്കെ താന്‍ ഇതിനകം 25 വര്‍ഷം തടവുശിക്ഷ അനുഭവിച്ചതായി നളിനി കോടതിയെ ബോധിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക