|    Oct 16 Tue, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജീവ് മെഹ്‌റിഷി സിഎജിയായി ചുമതലയേറ്റു

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി (സിഎജി) ചുമതലയേറ്റു. ശശികാന്ത് ശര്‍മ രാജിവച്ചതിനെത്തുടര്‍ന്നാണ് മെഹ്‌റിഷിയെ നിയമിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 62കാരനായ മെഹ്‌റിഷിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തു.മെഹ്‌റിഷി 1978ലെ രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.   മെഹ്‌റിഷിയുടെ കാലാവധി മൂന്നു വര്‍ഷമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss