|    Oct 19 Fri, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജീവ് മെഹ്‌റിഷി അടുത്ത സിഎജി

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുതിയ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലാ(സിഎജി)യി മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ഇന്നു ചുമതലയേല്‍ക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മെഹ്‌റിഷിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 1978 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മെഹ്‌റിഷി ആഭ്യന്തര സെക്രട്ടറിയെന്ന നിലയില്‍ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയത് കഴിഞ്ഞ മാസമാണ്. ശശികാന്ത് ശര്‍മ വെള്ളിയാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് സിഎജി പദവിയില്‍ ഒഴിവു വന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss