|    Nov 20 Mon, 2017 10:37 pm
FLASH NEWS
Home   >  National   >  

രാജീവ് ചന്ദ്രശേഖറിന് അര്‍ണാബിന്റെ ചാനലില്‍ വന്‍ മുതല്‍മുടക്ക്

Published : 13th January 2017 | Posted By: frfrlnz

Rajeev_Chandrasekhar
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി മാനേജിങ് ഡയറക്ടറായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുന്ന മാധ്യമ സംരംഭമായ റിപ്പബ്ലിക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖര്‍ വന്‍ തോതില്‍ നിക്ഷേപമിറക്കുന്നു.നിലവില്‍ രാജ്യസഭാ അംഗവും എന്‍ഡിഎ കേരളാ ഘടകം ഡയറകടറുമായ ചന്ദ്രശേഖര്‍ 30 കോടിയാണ് ചാനലില്‍ നിക്ഷേപിച്ചിരിക്കുന്നത്. ചാനലില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ചന്ദ്രശേഖര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളുമാണ്.
ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവച്ചാണ് ഗോസ്വാമി ‘റിപ്പബ്ലിക്കി’ന്റെ നേതൃത്വം ഏറ്റെടുത്തത്.
എ.ആര്‍.ജി ഔട്ട് ലിയര്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് റിപ്പബ്ലിക് ചാനല്‍ ആരംഭിക്കുന്നത്. എ.ആര്‍.ജി ഔട്ട്‌ലിയറിന്റെ എം.ഡിയായ അര്‍ണാബും സംരംഭത്തില്‍ വന്‍ തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക