|    Aug 18 Sat, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജീവ് ഗാന്ധി വധക്കേസ്പ്രതികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. രാജീവ്ഗാന്ധി വധക്കേസ് ജീവപര്യന്തം തടവനുഭവിച്ചു വരുന്ന ഏഴു പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 27 വര്‍ഷമായി ഇവര്‍ തടവിലാണ്. ഇവരെ വിട്ടയക്കുന്നത് അന്താരാഷ്ട്ര തലത്തിലും വലിയ പ്രത്യാഘാതമാവും.
ഈ വിഷയത്തില്‍ ജുഡീഷ്യറിയടക്കം വിവിധ തലങ്ങളില്‍ വിഷയം പരിശോധിച്ചു തീര്‍പ്പുകല്‍പ്പിച്ചതാണ്. പ്രതികള്‍ക്ക് ജയില്‍മോചിതരാവാന്‍ അര്‍ഹതയില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലുതും സമാനതകളില്ലാത്തതുമായ കുറ്റകൃത്യമായിരുന്നു രാജീവ്ഗാന്ധി വധമെന്നാണ് ഇക്കാര്യം വിശദീകരിച്ച് തമിഴ്‌നാടിന് നല്‍കിയ കത്തില്‍ കേന്ദ്രം വിശദീകരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ പോലും സ്തംഭിപ്പിച്ച കൊലപാതകമായിരുന്നു അത്. പൊതു തിരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മാറ്റിവയ്‌ക്കേണ്ടി വന്നു. 16 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു കത്തില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss