|    Jul 22 Sun, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജീവ്ഗാന്ധി വധക്കേസ് : കേന്ദ്രം റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയെ കൊലപ്പെടുത്തുന്നതിനു പിന്നിലെ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് മുദ്രവച്ച കവറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണു റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 19നാണ് കേസിന്റെ അടുത്ത വാദം.  സുപ്രിംകോടതി നിര്‍ദേശ പ്രകാരം ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ട് ഹരജിക്കാരന് നല്‍കാനാവില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മഹീന്ദര്‍ സിങ് പറഞ്ഞു. അതേസമയം  റിപോര്‍ട്ട് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു പേരറിവാളിന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. എന്നാല്‍ കോടതി അനുവദിച്ചാല്‍ കേന്ദ്രത്തിന്റെ റിപോര്‍ട്ട് കോടതിയില്‍ വച്ചുതന്നെ പരിശോധിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss