|    Nov 19 Mon, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജീവ്ഗാന്ധി വധംഅന്വേഷണത്തിന്റെ തല്‍സ്ഥിതി; ഹരജി ഒക്ടോബറില്‍ പരിഗണിക്കും

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച സിബിഐ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ഏജന്‍സിയുടെ (എംഡിഎംഎ) തല്‍സ്ഥിതി ആരാഞ്ഞുകൊണ്ടുള്ള ഹരജി ഈ വര്‍ഷം ഒക്ടോബറില്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി. 1991ലെ രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗൂഢാലോജനയുള്ളതായി ജസ്റ്റിസ് എംസി ജയിന്‍ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 1998ലാണ് എംഡിഎംഎ രൂപീകരിച്ചത്. സിബിഐ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എംഡിഎംഎയില്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവയിലെയും റവന്യൂ ഇന്റലിജന്‍സ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന എ ജി പേരറിവാളന്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. എഡിഎംഎ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ തന്റെ ജീവപര്യന്തം ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും ഇത് സംബന്ധിച്ച് ശ്രീലങ്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് നയതന്ത്ര സന്ദേശം അയച്ചിരുന്നതായും അന്വേഷണ ഏജന്‍സി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തന്റെ ശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ സമര്‍പ്പിച്ച ഹരജി ഈ വര്‍ഷം മാര്‍ച്ചിന് സുപ്രിംകോടതി തള്ളിയിരുന്നു.
കൊളംബോ ജയിലില്‍ കഴിയുന്ന നിക്‌സണ്‍ എന്നറിയപ്പെടുന്ന സുരേന്‍ എന്നയാളെ ചോദ്യംചെയ്യുന്നതിനായി ഈ മാസം 10നാണ് എംഡിഎംഎ നയതന്ത്ര സന്ദേശം അയച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss