|    Jan 16 Mon, 2017 6:32 pm

രാജി സ്വീകരിക്കില്ല, കെ ബാബു മന്ത്രിസ്ഥാനത്ത് തിരിച്ചുവരുന്നു. മാണിയെയും തിരിച്ചുവിളിക്കാന്‍ യുഡിഎഫ് തീരുമാനം,

Published : 30th January 2016 | Posted By: G.A.G

തിരുവനന്തപുരം: കെ ബാബു മന്ത്രിസ്ഥാനത്ത് തിരിച്ചുവരുന്നു. മന്ത്രിസ്ഥാനത്ത് നിന്നുള്ള  കെ ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായി. കെ.എം.മാണി മന്ത്രിസഭയിലേക്കു തിരിച്ചു വരണമെന്നും യോഗം ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

യുഡിഎഫ് തീരുമാനം അംഗീകരിച്ച് രാജി പിന്‍വലിക്കുന്നുവെന്ന് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന യുഡിഎഫ് യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലാത്തതിനാല്‍ ബാബുവിന്റെ രാജിസ്വീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം
മാണിയെ തിരിച്ചുവിളിക്കണമെന്ന യുഡിഎഫ് തീരുമാനത്തെത്തുടര്‍ന്ന് മാണി തിരിച്ചുവരാനും ബജറ്റ് അവതരിപ്പിക്കാനും സാധ്യതയേറുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാണിയുടെ തീരുമാനമാണ് അന്തിമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 164 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക