|    May 27 Sat, 2017 11:24 pm
FLASH NEWS

രാജി തിരിച്ചടിയല്ല: യെച്ചൂരി

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തെറ്റുതിരുത്തുന്നത് തിരിച്ചടിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെയും കോണ്‍ഗ്രസ്സിനെയുംപോലുള്ള പാര്‍ട്ടിയല്ല സിപിഎം. ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഇക്കാരണത്താലാണ് സംസ്ഥാന സെക്രട്ടറേിയറ്റ് ഉചിതമായ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തുന്നത് മോശം കാര്യമല്ല. മുതിര്‍ന്ന അംഗത്തില്‍നിന്നു തന്നെ തെറ്റു കണ്ടപ്പോള്‍ അതു തിരുത്തുകയാണ് പാര്‍ട്ടി ചെയ്തത്. ആര്‍ക്കും തെറ്റുപറ്റാമെന്നും തെറ്റുപറ്റിയെന്നു ബോധ്യപ്പെട്ടാല്‍ അതു തിരുത്തുമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day