|    Oct 20 Fri, 2017 8:10 pm
FLASH NEWS

മാണി രാജി വെച്ചു

Published : 10th November 2015 | Posted By: G.A.G

KMMani-seriousതിരുവനന്തപുരം : മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ധനമന്ത്രി കെ എം മാണി കെ എം മാണി രാജിവെച്ചു. നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നു എന്നാണ് മാണിയുടെ പ്രഖ്യാപനം.
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനാവുകയും ഇക്കാര്യത്തില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശം ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് മാണിയുടെ രാജി. രാജിവെക്കാനുള്ള സന്നദ്ധത ഇന്നു നടന്ന കേരളാ കോണ്‍ഗ്രസ് സ്റ്റീറിംഗ് കമ്മിറ്റിയോഗത്തെ മാണി അറിയിച്ചിരുന്നുവെങ്കിലും രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്ക് വിരാമമിട്ട്് മാണി തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാണിയുടെ രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക