|    Jul 17 Tue, 2018 9:40 am
FLASH NEWS
Home   >  Districts  >  Alappuzha  >  

രാജിവയ്ക്കില്ലെന്ന് തോമസ് ചാണ്ടി

Published : 23rd September 2017 | Posted By: shins

കൊച്ചി: ആലപ്പുഴയിലെ ലെയ്ക് പാലസ് റിസോര്‍ട്ട് പണിയാന്‍ മണ്ണിട്ടുനികത്തിയത് കരഭൂമിയാണെന്നും കായല്‍ കയ്യേറിയിട്ടില്ലെന്നും മന്ത്രി തോമസ് ചാണ്ടി. റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന ആലപ്പുഴ കലക്ടറുടെ റിപോര്‍ട്ടിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. പാടശേഖരകമ്മിറ്റിയില്‍ നിന്നാണ് കരഭൂമിയുടെ തീരാധാരമുള്ള ഭൂമി വാങ്ങിയതെന്നു പറഞ്ഞ ചാണ്ടി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നു പറഞ്ഞ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. ആരെല്ലാം തുള്ളിയാലും ഭൂമികയ്യേറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ചാണ്ടി പറയുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തിയവരെ കോടതിയില്‍ വെളിപ്പെടുത്തുമെന്നും പാര്‍ട്ടിയിലും മുന്നണിയിലും നിന്നുമുള്ളവരല്ല ഗൂഡാലോചനയ്ക്കു പിന്നിലെന്നും വാര്‍ത്താസമ്മേളനത്തില്‍ തോമസ് ചാണ്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss