|    Oct 20 Fri, 2017 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജിവച്ച ധനമന്ത്രിയെന്ന നിലയില്‍ ആത്മസംതൃപ്തിയുണ്ട്: കെ എം മാണി

Published : 12th February 2016 | Posted By: SMR

തിരുവനന്തപുരം: രാജിവച്ച ധനമന്ത്രിയെന്ന നിലയില്‍ തനിക്ക് ആത്മസംതൃപ്തിയുണ്ടെന്നും എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ഇന്ത്യയിലെ ഏക സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാരെന്നും കെ എം മാണി. നിയമസഭയില്‍ നയപ്രഖ്യാപനത്തില്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ്- യുഡിഎഫ് ഭരണങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണം ഇരുണ്ടകാലഘട്ടമായിരുന്നെന്ന് മാണി പറഞ്ഞു. കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. വികസനരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ഉറപ്പാണ്. അതിനു ദൈവം അനുഗ്രഹിക്കട്ടേയെന്നും മാണി പറഞ്ഞു.
അതേസമയം, കൊലയാളികളെയും മദ്യമുതലാളിമാരെയും പൂവിട്ട് പൂജിക്കുന്ന സിപിഎമ്മിന് ഇതൊന്നും കാണാന്‍ കണ്ണില്ല. കുല്‍സിത മാര്‍ഗങ്ങളിലൂടെയുള്ള അട്ടിമറിശ്രമങ്ങള്‍ക്ക് ആരെയും കൂട്ടുപിടിക്കുന്ന നയമാണ് സിപിഎം പിന്തുടരുന്നത്. ബാര്‍ ഉടമകളും പ്രതിപക്ഷവും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ശബ്ദരേഖ പുറത്തുവന്നതോടെ എല്ലാം പകല്‍വെളിച്ചം പോലെ വ്യക്തമായി.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അടച്ച9ുപൂട്ടിയ 418 ബാറുകള്‍ തുറക്കുമെന്ന് സിപിഎം ഉറപ്പുനല്‍കിയതായി ബാറുടമ പറയുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. 1000 കോടിയുടെ വരുമാനം ഉപേക്ഷിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്നും മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക