|    Jan 17 Tue, 2017 12:30 pm
FLASH NEWS

രാജിവച്ചത് നല്ല കാര്യമെന്ന് വിഎസ്

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ പി ജയരാജന്‍ രാജിവച്ചത് നല്ല കാര്യമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
തിരുവനന്തപുരത്ത് ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായപ്പോഴെല്ലാം തീരുമാനങ്ങളും പ്രക്ഷോഭങ്ങളുമായി തുടര്‍ന്നുപോവുകയായിരുന്നു.
എന്നാല്‍, ജയരാജന്റെ രാജി അന്തസ്സോടെയുള്ളതാണെന്നും വിഎസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രാജി യശസ്സുയര്‍ത്താന്‍: കോടിയേരി
തിരുവനന്തപുരം: ഇ പി ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ് സിപിഎം. യുഡിഎഫ് സര്‍ക്കാരില്‍ നിരവധി മന്ത്രിമാര്‍ക്കെതിരേ അന്വേഷണമുണ്ടായി. എന്നാല്‍, അവരൊന്നും രാജിവയ്ക്കാന്‍ തയ്യാറായില്ല. മന്ത്രിക്കെതിരേ ഒരാരോപണം ഉയര്‍ന്നാല്‍ സത്യാവസ്ഥ അറിയുന്നതുവരെ മാറ്റിനിര്‍ത്തുകയെന്നതാണ് പാര്‍ട്ടി നയം.
മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം
തിരുവനന്തപുരം: ജയരാജന്റെ രാജി കൊണ്ടു പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം നമ്പറുകാരന്‍ അറിയാതെ മന്ത്രിസഭയിലെ രണ്ടാം നമ്പറുകാരന്‍ ഇതൊക്കെ ചെയ്യുമെന്ന് ജനം വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.
നേതാക്കളുടെ ബന്ധുക്കളെ കൂട്ടത്തോടെയാണ് പല സ്ഥാപനങ്ങളുടെയും തലപ്പത്ത് നിയമിച്ചത്. ഇതു മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നത് കള്ളമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്നു മുന്നണി അധികാരത്തിലെത്തിയപ്പോള്‍ തീരുമാനിച്ചതാണെന്ന് സിപിഐയുടെ പ്രകാശ് ബാബു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക