|    Oct 17 Wed, 2018 2:00 am
FLASH NEWS
Home   >  National   >  

ജയന്ത് പട്ടേലിന്റെ സ്ഥലംമാറ്റം: ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയിലേക്ക്

Published : 27th September 2017 | Posted By: shins

ന്യൂഡല്‍ഹി:  അലഹാബാദിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജി വയ്ക്കുന്നതെന്ന് ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കര്‍ണാടക ഹൈകോടതി ജഡ്ജി ജയന്ത് പട്ടേല്‍. ചീഫ്ജസ്റ്റിസായോ ആക്ടിങ് ചീഫ് ജസ്റ്റിസായോ നിയമിക്കേണ്ടതിന് പകരമാണ്  ജയന്ത് പട്ടേലിനെ അലഹബാദിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, ഇസ്രത്ത് ജഹാന്‍ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടതാണോ സ്ഥനക്കയറ്റം കിട്ടാത്തതിന് കാരണമെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, പട്ടേലിനെ അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റിയ തീരുമാനത്തിനെതിരെ ഗുജറാത്ത് ഹൈകോടതിയില്‍ അഭിഭാഷകരുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജയന്ത് പട്ടേലിന്റെ സ്ഥംമാറ്റത്തിനെതിരെയും ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്റെ നടപടകളില്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാര്‍ അസോസിയേഷന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss