|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രാജിയില്ല; ആശ്വാസത്തില്‍ നെതന്യാഹു സര്‍ക്കാര്‍

Published : 20th November 2018 | Posted By: kasim kzm

ജറുസലേം: രാജി സമ്മര്‍ദ്ദത്തിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് രാജിക്കില്ലെന്ന്. പൊതുതിരഞ്ഞെടുപ്പ് നേരത്തേ നടക്കുന്നതിനാല്‍ കൂട്ടുകക്ഷി മുന്നണിക്ക് പിന്തുണ നല്‍കുന്നതിനു വേണ്ടിയാണ് രാജിവയ്ക്കാത്തതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.
അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വാര്‍ത്താസമ്മേളനത്തിലുടനീളം നിശിതമായി വിമര്‍ശിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു ദശാബ്ദമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ ഹമാസുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെതിരേ രാജി പ്രതിഷേധവുമായാണ് ബെന്നറ്റ് രംഗത്തെത്തിയത്. കൂട്ടുകക്ഷിമന്ത്രിസഭയില്‍ നിന്നു പിന്‍മാറുമെന്ന് അദ്ദേഹം നെതന്യാഹുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബെന്നറ്റിനെ കൂടാതെ നീതിന്യായ മന്ത്രി അയാലറ്റ് ഷാകേതും രാജിഭീഷണിമുഴക്കിയിരുന്നു. നെതന്യാഹു നയിക്കുന്ന കൂട്ടുകക്ഷി മന്ത്രിസഭയ്ക്കു പാര്‍ലമെന്റില്‍ നിലവില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss