|    Mar 30 Thu, 2017 10:10 am
FLASH NEWS

രാജിയാവശ്യം തള്ളി ഗവര്‍ണര്‍; അരുണാചലില്‍ പ്രതിസന്ധി തുടരുന്നു

Published : 7th September 2016 | Posted By: SMR

ഇറ്റാനഗര്‍: രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് അരുണാചല്‍ പ്രസിഡന്റ് ജ്യോതി പ്രസാദ് രാജ്‌കോവ. സ്വയം രാജിവെക്കില്ലെന്നും വേണമെങ്കില്‍ രാഷ്ട്രപതി തന്നെ പുറത്താക്കട്ടെയെന്നുമുള്ള നിലപാടിലാണ് ഗവര്‍ണര്‍. രാജിയാവശ്യപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.കേന്ദ്ര മന്ത്രിസഭയിലെ ഒരു സഹമന്ത്രിയാണ് ആരോഗ്യകാരണങ്ങളാല്‍ രാജിവെക്കണമെന്ന് ഗവര്‍ണറോട് വാക്കാല്‍ ആവശ്യപ്പെട്ടത്. രാജിവെക്കാന്‍ ആവശ്യപ്പെട്ടത് തനിക്ക് വേദനയും നാണക്കേടും ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണഘടനാ പദവി വഹിക്കുന്ന ഒരാളോടുള്ള പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് രാഷ്ടപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.രാജിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം രണ്ടുതവണ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവര്‍ണറുടെ പിആര്‍ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ സ്ഥിരീകരണമാവശ്യപ്പെട്ട് രാജ്‌നാഥ് സിങിനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചലില്‍ ഏറെ വിവാദങ്ങളുയര്‍ത്തി കേന്ദ്രം പുറത്താക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ കോടതി പുന:സ്ഥാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയ ഗവര്‍ണറെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ കേന്ദ്രസര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക് കൂട്ടുനിന്ന് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌കോവ രാജിവെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറെ മാറ്റാന്‍ കേന്ദ്രം നീക്കം നടത്തിയത് എന്നാണ് സൂചന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day