|    May 29 Mon, 2017 1:57 am
FLASH NEWS

 രാജിക്ക് തയ്യാറെന്ന് ജയരാജന്‍

Published : 13th October 2016 | Posted By: G.A.G

തിരുവനന്തപുരം : തന്റെ ബന്ധുക്കളെ സുപ്രധാനസ്ഥാനങ്ങളില്‍ നിയമിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഇ പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തോട് രാജി സന്നദ്ധത അറിയിച്ചു. തന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളതായും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ തയ്യാറാണെന്നുമാണ് ജയരാജന്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കും. മന്ത്രിക്കെതിരെ കേസെടുത്ത്  അന്വേഷണം നടത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അന്വേഷണം ആരംഭിക്കുന്നതിന് അനുമതി തേടിയാണ് കൂടിക്കാഴ്ചയെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണയും വിജിലന്‍സ് കേസും വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പര്യഹരജിയും വരുന്നതോടെ ജയരാജന്‍ പുറത്തേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. പാര്‍ട്ടിയുടെ നാളത്തെ സംസ്ഥാനസെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുക എങ്കിലും നിയമനവിവാദത്തില്‍ ചില തിരുത്തലുകള്‍ ഉണ്ടാകുമെന്ന്് ജനറല്‍ സെക്രട്ടറി അടക്കം വ്യക്തമാക്കിയ സ്ഥിതിയ്ക്ക്് ജയരാജനെ അനൂകൂലിച്ചൊരു തീരുമാനം ഉണ്ടാവില്ലെന്നാണ് സൂചനകള്‍

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day