|    Nov 17 Fri, 2017 11:14 pm
FLASH NEWS

രാജാക്കാട്-ഉടുമ്പന്നൂര്‍ മേഖലയില്‍ പുതിയ റെയ്ഞ്ച് ഓഫിസുകള്‍ ആരംഭിക്കണം

Published : 25th October 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി പോലുള്ള ജില്ലകളില്‍ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ പ്രവര്‍ത്തന പരിധി വളരെ വിസ്തൃതമാണെന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ രാജാക്കാട്, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ ഓഫിസുകള്‍ ആരംഭിക്കണമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ കണക്കുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സജീവമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം. വകുപ്പിനെ നവീകരിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കണം. നിയമസഭയില്‍ എക്‌സൈസ്, ഭക്ഷ്യം, പ്രവാസിക്ഷേമം, തൊഴിലും തൊഴിലാളിക്ഷേമം എന്നീ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് റോഷി ഇക്കാര്യം ആവശ്യപ്പെട്ടത്.കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ സേനക്ക് നല്‍കണം. ആയുധധാരികളായ മാഫിയകളോട് പോരാടാന്‍ പര്യാപ്തമായ ആയുധങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.എപിഎല്‍, ബിപിഎല്‍ ലിസ്റ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് നിശ്ചയിച്ച സമയപരിധി ഈ മാസം 31ന് അവസാനിക്കും.നിശ്ചിതസമയത്തിനുള്ളില്‍ പരാതികള്‍ നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം കണക്കിലെടുത്ത് സമയപരിധി ദീര്‍ഘിപ്പിക്കണം. അന്തിമ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അര്‍ഹരായ മുഴുവന്‍ അപേക്ഷകരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.    ദേശീയ ഭക്ഷ്യ സുരക്ഷ നിയമം മൂലം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എല്ലാ കക്ഷികളുമായി ആലോചിച്ച് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വെട്ടിക്കുറച്ച മണ്ണെണ്ണ പുനസ്ഥാപിക്കുകയും, ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിലൂടെ പൊതുവിതരണ രംഗത്തുള്ള               വ്യാപാരികളുടെയും സെയില്‍സ്മാന്മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഉതകുന്ന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക